ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്.ചന്ദുമേനോൻരചിച്ചഈപുസ്‌തകത്തോടെയാണ് മലയാളനോവലിന്റ്റെചരിത്രംആരംഭിക്കുന്നത്.ജനപ്രിയസാഹിത്യരൂപമായനോവലിന്റെഎക്കാലത്തെയും മികച്ച ഉദാഹരണം കൂടിയായ ഈ കൃതി യാഥാസ്ഥിതികത്വവും പുരോഗമനവാദവും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന്റെപശ്ചാത്തലത്തില്‍മാധവന്റെയുംഇന്ദുലേഖയുടെയുംപ്രണയബന്ധംഇതിവൃത്തമാക്കുന്നു.നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു.