ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീനകവിത്രയത്തിലെ ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.കവിയുടെ അഭ്യർത്ഥനമാനിച്ച്, കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണശൈലിയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി, ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്നരീതിയിലുള്ളരചനയാണിത്.കിളിപ്പാട്ടുപ്രസ്ഥാനമെന്നപേരിലാണ് ഇതറിയപ്പെടുന്നത്.കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി കഥ പറയുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളെയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്.സംസ്കൃതത്തിലെ അധ്യാത്മരാമായണം എന്ന കാവ്യത്തെ അവലംബിച്ചു എഴുത്തച്ഛൻ കിളിപ്പാട്ടുരീതിയിൽ എഴുതിയ കൃതിയാണ് അധ്യാത്മരാമായണം കിളിപ്പാട്ട്.മലയാളത്തിൽ സാംസ്കാരികവും ഭാഷാപരവുമായ നവോത്ഥാനത്തിന് ഈ കൃതി കളമൊരുക്കി .സാമൂഹികവും സാംസ്കാരികവുമായ അപചയത്തിൽ നിന്ന് കേരള ജനതയെ മോചിപ്പിക്കാൻ എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു കഴിഞ്ഞു .