നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് ആണ് നാരായണീയത്തിന്റെ രചയിതാവ്. ഒരു പ്രാർത്ഥനയുടെ രൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. ഭാഗവത പുരാണത്തിലെ 18,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1587-ൽ ആണ് എഴുതപ്പെട്ടത്. നാരായണീയം എന്ന ഭക്തകാവ്യം എഴുതി പൂർത്തിയാക്കിയ വൃശ്ചികം 28 നാരായണീയ ദിനമായിആചരിക്കുന്നു.ശ്രീമന്നാരായണീയംവനമാലാവ്യാഖ്യാനസഹിതംഗ്രന്ഥകർത്താമേൽപുത്തൂർനാരായണഭട്ടപാദർവ്യാഖ്യാതാക്കൾ;പ്രൊഫ. പി.സി. വാസുദേവൻ ഇളയത് പ്രൊഫ. സി.പി. കൃഷ്ണൻ ഇളയത് പ്രൊഫ. എൻ.ഡി. കൃഷ്ണനുണ്ണി പ്രൊഫ. കെ.പി. നാരായണപിഷാരടി.