മലയാളത്തിൽ ലക്ഷണയുക്തമായ ആദ്യകൃതി ഇന്ദുലേഖതന്നെ. എന്നാൽ സാഹിത്യചരിത്രത്തിലുള്ള പ്രാധാന്യം മാത്രമല്ല "ഇന്ദുലേഖ യുടെ വൈശിഷ്ട്യത്തിന് അവലംബമായിരിക്കുന്നത്. ഇന്നത്തെ സമുദാ യസ്ഥിതികളെ വിഷയീകരിച്ച് എഴുതപ്പെട്ടിട്ടുള്ള നോവലുകളെയെല്ലാം ഈ കൃതി നിസ്സംശയം അതിശയിക്കുന്നു. പല വിധത്തിലും അനുകര ണീയമായ ഒരു മാതൃക അനന്തരഗാമികൾക്ക് "ഇന്ദുലേഖ'യിൽ നിന്ന് ലഭ്യമായിട്ടുണ്ടെങ്കിലും, പൂർവ്വകൃതിയുടെ സമീപവർത്തിയാകുന്നതിനു പോലും അർഹതയുള്ള യാതൊരു സാമുദായിക നോവലും ഇതേവരെ കേരളഭാഷയിൽ ഉണ്ടായിട്ടില്ലാത്തതാണു