''നടുറോഡിലെ വാനരസഭക്കൂട്ടം പിരിഞ്ഞത് മുക്കാൽ മണിക്കൂ റോളം ഞങ്ങളെ തടഞ്ഞു വച്ചതിനുശേഷമാണ്. ഡ്രൈവർ ബോണിയുടെ ദൃക്സാക്ഷി വിവരണമാണ് ഞങ്ങളെ ഇത്രയും സമയം രസിപ്പിച്ചിരുത്തിയത്. സഭ കഴിയും മുമ്പേ വാനരന്മാരു ടെ കലാപ്രകടനങ്ങളുണ്ടാകുമെന്ന് പറഞ്ഞ് ബോണി ഊറിച്ചിരി ക്കുന്നതിന്റെ അർത്ഥം ഞങ്ങൾക്കു മനസ്സിലായതു കലാപരിപാടി യിലെ കൊട്ടിക്കലാശംപോലെ കൂകിവിളിച്ചുകൊണ്ട് ആൺകു രങ്ങന്മാർ അടുത്തുകണ്ട പെൺകുരങ്ങുകളുമായി രതിയിലേർപ്പെ ടുന്നത് കണ്ടപ്പോഴാണ്. നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ പൊതുസമ്മേളനങ്ങളും ഇങ്ങനെ പര്യവസാനിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ.