ദുരൂഹതകളെ ഓരോ അറകളിലാക്കി മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാന സാമർഥ്യം. വായനക്കാരുടെ തീർപ്പുകൾക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് 'നാലഞ്ചു ചെറുപ്പക്കാരുടെ'യും വിലായത് ബുദ്ധയുടെയും രസച്ചരട്. ഇന്ദുഗോപന്റെ ഇതരരചനകളുടെ രീതി വിട്ടു എഴുതിയ 2 നോവലുകൾ . മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ.നാലഞ്ച് ചെറുപ്പക്കാരിൽ പന്ത്രണ്ടുപവന്റെ സ്വർണം തിരിച്ചു കൊടുക്കാനുണ്ട്. കൊടുക്കാതെ പെണ്ണ് മണിയറയിൽ കയറി കതകടയ്ക്കുന്നു. പിറ്റേന്നു പൊന്നുമായി ഭർത്താവിന്റെ നാട്ടിലേക്കു സ്ഥലം വിടുന്നു. വാശിക്കാരനായ അജേഷ് അവർക്കു പിന്നാലെ ചെല്ലുന്നു. പോരാട്ടം തുടങ്ങുകയാണ്