വിസ്തീർണങ്ങളായ വനപ്രാന്തങ്ങളിലെ നിഴൽ പ്രദേശങ്ങൾ, തണുപ്പിന്റെ സ്പർശമുള്ള സായാഹ്നമാരുതൻ പച്ചച്ചെടികളുടെ സ്നിഗ്ദ്ധമായ സുഗന്ധം. വിജനമായ ശീതകാല സന്ധ്യ, നീലവർണ്ണക്കാടുകൾ പോലെ മോഹനവും എന്നാൽ വേദനാത്മകവുമായ ഏകാന്തത മനുഷ്യനെ അലോസരപ്പെടുത്തുന്ന ജീവിതബഹളങ്ങളിൽ നിന്നും ആനന്ദാനുഭൂതിയിലേക്ക് അവനെ തിരിച്ചു വിളിക്കുകയാണ് ആരണ്യകം. ആര്യണകത്തിലെ കഥാ നായകൻ ഉൾഭയത്തോടെയാണ് താൻ ജോലി ചെയ്യേണ്ടുന്ന പൂർണ്ണിയയിലെ എസ്റ്റേറ്റിലെത്തിയത്. കാട് അയാളുടെ ഭയം തുടച്ചു കളയുന്നു; അതിന്റെ നിശ്ശബ മായ സൗന്ദര്യത്താൽ അയാളെ കീഴ്പ്പെടുത്തുന്നു. തപസ്സി നോടടുക്കുന്ന ആത്മവിശ്രാന്തികൾക്കിടയിൽ, കാടും മനുഷ്യനുമായുള്ള നിരന്തര വേഴ്ചകൾക്കിടയിൽ ബിഭൂതിഭൂഷൺ ജീവിതത്തിന്റെ അന്തസ്സത്തയും മുഖ്യതയും ഒരുപോലെ വെളിപ്പെടുത്തുകയാണ്. ദാരിദ്ര്യവും സമ്പന്നവുമാർന്ന ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങളിലേക്ക് നോവൽ വെളിച്ചം വീശുന്നു. സമ്പന്നമായ ഈ ഇന്ത്യൻ ക്ലാസിക് ആസ്വാദക മനസ്സിനെ കടുകുമണി യോളം ചെറുതാക്കുകയും ആകാശത്തോളം ഉയർത്തുകയും ചെയ്യുന്നു. സ്വാതന്ത്ര്യപൂർവ്വ ബംഗാളിലെ നിരവധി പ്രദേശങ്ങളും ബംഗാൾ ജീവിതത്തിന്റെ വ്യത്യസ്ത കളും ഇതൾ വിടർത്തുന്ന ആരണ്യകം ചരിത്ര വിദ്യാർത്ഥി കൾക്ക് ഒരു റഫറൻസ് ഗ്രന്ഥം കൂടിയാണ്.