1913 മാർച്ച് 14 ന് കോഴിക്കോട് ഒരു പ്രശസ്ത കുടുംബത്തിൽ ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു.ഒരു തെരുവിൻറെ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1962), ഒരു ദേശത്തിൻറെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണ സംഘം അവാർഡും (1977), ജ്ഞാനപീഠ പുരസ്കാരവും (1980) ലഭിച്ചു.ഒരു തെരുവിന്റെ കഥ -ഒരു തെരുവിനെ ആസ്പദമാക്കി എഴുതിയ ഈ നോവലിൽ തെരുവിൽ തന്നെ ജീവിക്കുന്ന ജനവിഭാങ്ങളാണ് കഥാപാത്രങ്ങളായി വരുന്നത്. ഇവരുടെ സന്തോഷവും ദുഃഖവും നിറഞ്ഞ ജീവിതമാണ് ലേഖകൻ ഈ നോവലിലൂടെ വരച്ച് കാണിക്കുന്നത്ഒന്നുമില്ലായ്മയുടെ പടുകുഴിയിൽ ജീവി ക്കുന്ന മനുഷ്യരുടെ വേദനയും സന്തോഷങ്ങളും നോവലിൽ വരച്ചുകാട്ടുന്നു. പത്ര ങ്ങളുടെ തലക്കെട്ടുകൾ ഉറക്കെ വായിച്ചുകൊണ്ട് വിപണനം നടത്തുന്ന കൃഷ്ണ ക്കുറുപ്പിലൂടെയാണ് തെരുവിന്റെ വിശാലമായ ലോകം അനാവരണം ചെയ്യുന്നത്. തെരു വിലെ സാധാരണ ജനങ്ങൾ തന്നെയാണിതിലെ മുഖ്യകഥാപാത്രങ്ങളും. ഇതിലെ കഥാ പാത്രങ്ങളായ ഓമഞ്ചിയും, രാമുണ്ണി മാസ്റ്ററും, ആയിശയും, മുരുകനും, മാലതിയും വികൃതിക്കൂട്ടങ്ങളും എല്ലാ തെരുവുകളിലുമുണ്ട്.