ഒരു ബ്രസീലിയൻ നോവലിസ്റ്റാണ് പൗലോ കൊയ്‌ലോ. 1947 ഓഗസ്റ്റ് 24-ആം തീയതി റിയോ ഡി ജനീറോയിൽ ജനിച്ചു.പതനത്തെ അഭിമുഖീകരിക്കുന്ന ഒരു നഗരത്തിന്റെ അവസാന ചോദ്യങ്ങൾക്കുള്ള ഉത്തരമായി 700 വർഷമായി മറഞ്ഞുകിടന്നിരുന്ന ലിഖിതങ്ങൾ കണ്ടെടുക്കപ്പെട്ട. നാളെ പുലർച്ചെ സംഭവിക്കാൻ പോകുന്ന അക്ക്രമത്തെ ഭയന്ന് ആക്ര നഗരത്തിലെ ജനങ്ങൾ വൈകുന്നേരം ഒത്തുകൂടി. അപ്പോൾ അവിടെ പ്രത്യക്ഷപ്പെട്ട ഒരാൾ അവരുടെ ഭീതിയുടെ കാര്യം തിരക്കി. അയാൾ അവർക്കു പ്രത്യാശയും ആശ്വാസവും വാഗ്ദാനം ചെയ്തു. തന്റെ അത്യഗാധമായ ഉൾകാഴ്ച ആ ജനങ്ങൾക്ക് പകർന്നു നൽകി. ഏതൊരാൾക്കും ഏതുകാലത്തും ജീവിതത്തിൽ പകർത്താവുന്ന ദര്ശനങ്ങളായിരുന്നു അവയെല്ലാം.