കാബൂളിൽ ജനിച്ച് 1980-ൽ അമേരിക്കയിലേക്ക് കുടിയേറിയ അഫ്ഗാനി എഴുത്തുകാരൻ . വടക്കൻ കാലിഫോർണിയയിൽ താമസിക്കുന്നു. ഇദ്ദേഹത്തിന്റെ ആദ്യ നോവലായ ദി കൈറ്റ് റണ്ണർ ഒരു അന്തർദേശീയ 'ബെസ്റ്റ് സെല്ലർ' ആയിരുന്നു. രണ്ട് ദശലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ മുപ്പത്തിനാലു രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഖാലിദ് ഹുസൈനിയുടെ രണ്ടാമത്തെ നോവലിൽ മറിയം, ലൈല എന്നീ രണ്ട് യുവതികളുടെ ദുരിതമയമായ ജീവിതങ്ങൾ അഫ്ഗാനിസ്ഥാനിലെ സംഘർഷഭരിതമായ അവസ്ഥകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നു. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ച യുവതികൾ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥകളിൽ ജീവിതത്തെ എങ്ങനെ പ്രതീക്ഷാപൂർവ്വവും സ്നേഹനിർഭരമായും കാണുന്നു എന്ന് ഈ നോവൽ വരച്ചു കാണിക്കുന്നു.