.ഒരു കാലഘട്ടത്തിന്റെ നമ്പൂതിരി ഇല്ലങ്ങളെ പിടിച്ചു കുലുക്കിയ ണപോരാട്ടത്തിന്റ്റെ കഥ.ഞാനിന്ന് കുലസ്ത്രീയല്ല. സ്ത്രീ തന്നെയല്ല. നിങ്ങളുടെ ഭാഷയിൽ 'സാധനം' പത്ത് വയസ്സു മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചു പറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ സ്തംഭിക്കുന്നു. ഗുരു, പിതാവ്, സഹോദരൻ, അമ്മാവൻ എന്നിങ്ങനെ വലിയ ഒരു നിരയാണ് പ്രാപ്തിക്കുട്ടിയോടൊപ്പം ഭ്രഷ്ട് കല്പിക്കപ്പെടുന്നത്. കാലാന്തരത്തിലും ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി. മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ.- മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ-യൗവനം നശിക്കാത്തവൻ എന്നർത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത് .സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മായനെ സ്‌നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചുപിന്നീട് ബീരാന്റ്റെ ഘാതകനായ മായനെ വരിച്ചു.വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘര്‍ഷം, ഏറനാടന്‍ സാമൂഹികപശ്ചാത്തലത്തിൽ ഉറൂബ് ഉമ്മാച്ചുവില്‍ വരച്ചുകാട്ടുന്നു. മലയാളത്തിൽ ഇറങ്ങിയ രണ്ടു സ്ത്രി പക്ഷ നോവലുകൾ, പുറത്തിറങ്ങിയ അന്നുമുതൽ ഇപ്പോഴും വായിക്കപ്പെടുന്നു ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നു മലയാളം വായിക്കുകയും വാഴ്ത്തപ്പെടുകയുംചെയ്ത രണ്ടു സ്‍ത്രീ ശക്തമായ കഥാപാത്രങ്ങൾ "പാപ്തിക്കുട്ടിയും ഉമ്മാച്ചുവും" .