മലയാളി ഇതുവരെയനുഭവിക്കാത്ത സ്ത്രൈണാനുഭവത്തിന്റെ അപൂര്‍വ്വമായ രേഖപ്പെടുത്തല്‍.ഒരു കാലത്ത് പാപമായി കണ്ടു, മനോരോഗമായി അകറ്റി, പുറത്ത് പറയാനും, ചർച്ച ചെയ്യാനുമെല്ലാം മടിച്ചിരുന്ന ഒന്നാണ് സ്വവർഗ്ഗ ലൈംഗികത. അക്കാലഘട്ടത്തിൽ പ്രണയമെന്നാൽ ആണും പെണ്ണുമെന്ന സങ്കല്‍പ്പത്തിൽ മാത്രമൊതുങ്ങുന്ന ഒന്ന്, എന്ന സാമൂഹിക പരിസ്ഥിതിയിൽ നിന്നു കൊണ്ടാണ് ലെസ്ബിയൻ പ്രണയത്തെ കുറിച്ച് തന്റെ നോവലായ ചന്ദനമരങ്ങളിൽ മാധവിക്കുട്ടി എഴുതിയത്.