സി.വി. ബാലകൃഷ്ണൻ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. കാസർഗോഡ് ജില്ലയിലെ കാലിക്കടവ് എന്ന ഗ്രാമത്തിൽ താമസിക്കുന്നു. ഭാര്യ:പത്മിനി മകൻ:നന്ദൻ, മകൾ:നയന . സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സി. കൃഷ്ണൻ നായർ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. എസ്.എസ്.എൽ.സി. വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസിൽ പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ അദ്ധ്യാപകപരിശീലനം നടത്തി. പതിനെട്ട് വയസിനു മുൻപെ അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അദ്ധ്യാപക ജോലി ചെയ്ത ശേഷം 1979 ഡിസംബറിൽ കൽക്കട്ടയ്ക്ക് നാടു വിടുകയും ചെയ്തു. കൽക്കട്ടയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വച്ചാണ് ബാലകൃഷ്ണൻ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ എഴുതുവാനാരംഭിച്ചത്. മലയാള സാഹിത്യ രംഗത്തെ ഒരു ചെറുകഥാകൃത്തും, നോവലിസ്റ്റും, ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സി.വി. ബാലകൃഷ്ണൻ. ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ എന്ന നോവലിനു 2000-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. ചലച്ചിത്രങ്ങൾക്ക് തിരക്കഥയും രചിക്കാറുണ്ട്. ദൈവം ആരെക്കാളും ഗംഭീരമായിപിയാനോ വായിക്കുമ്പോൾ ഭൂമിയിൽ വിചിത്രമായ പല സംഭവങ്ങളും നടക്കുന്നു. അവയെ നോക്കിക്കാണുകയാണ് "ദൈവം പിയാനോ വായിക്കുമ്പോൾ" എന്ന പുസ്തകത്തിലൂടെ സി.വി. ബാലകൃഷ്ണൻ ചെയ്യുന്നത്.