നൈജീരിയ കഴിഞ്ഞാൽ ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാഷ്ട്രം എത്യോപ്യയാണ്. നൂറ്റാണ്ടുകളായി കോ ളണിവത്ക്കരിക്കപ്പെടാത്ത സ്വതന്ത്രരാജ്യം. കോളണികളുണ്ടാ ക്കാൻ ലോകമെങ്ങും പടയോട്ടങ്ങൾ നടത്തിയ യൂറോപ്യൻ ശക്തികൾ എത്യോപ്യയെ വെറുതേ വിട്ടതല്ല. ഇറ്റലി ഇതിനുവേ ണ്ടി ആവതും ശ്രമിക്കുകയുണ്ടായി. ഈ യൂറോപ്യൻ വൻശക്തി യെ പത്തൊൻപതാം ശതകത്തിന്റെ അവസാനത്തിൽ എത്യോ പ യുദ്ധത്തിൽ തോല്പിച്ചു വെന്നറിയുന്നത് സായിപ്പിന്റെ മുഷ്ക് മാത്രം ചിരപരിചിതമായ ചരിത്ര വിദ്യാർത്ഥികൾക്ക് വിശ്വസിക്കുവാൻ പ്രയാസമാകും.