വിയറ്റ്നാമിന്റെ ഭൂതകാലത്തിലെ ഭീകര വില്ലൻ ചൈന ആണ്. ആയിരം വർഷങ്ങളിലധികം ചൈനീസ് ചക്രവർത്തിമാർ വിയ റ്റ്നാമിനെ കോളണി ആക്കി ഭരിച്ചിരുന്നു. അമേരിക്കൻ സൈന്യ ത്തെ തോൽപ്പിക്കുവാൻ വിയറ്റ് നാമിന് സാധിച്ചതിൽ ചൈന യുടെ പങ്ക് വളരെ വലുതാണ്. പക്ഷേ, ഇരു വംശജരും നൂറ്റാണ്ടു കളല്ല സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും കുടിപ്പക മറക്കുന്നില്ല. കം ബോഡിയായിൽ വിയറ്റ്നാം സൈന്യം എത്തി അതിക്രൂരമായി രുന്ന പോൾപോട്ട് ഭരണത്തെ തുടച്ചുമാറ്റിയതിൽ പ്രതിഷേധിച്ച ചൈന 1979-ൽ വിയറ്റ്നാമിനെ ആക്രമിച്ചു. ഒന്നു പേടിപ്പെടുത്തു വാനെത്തിയ ചൈനീസ് സേന വിയറ്റ്നാം സൈന്യത്തിന്റെ വീരശൂര പ്രകടനം കണ്ട് എങ്ങിനേയും തലയൂരുകയാണുണ്ടായ ത്. വിയറ്റ്നാമിലെ ചൈനീസ് വംശജർ കൂട്ടത്തോടെ അന്യനാ ടുകളിലേക്ക് പലായനം ചെയ്യേണ്ട ദുർഗതിയും ഈ യുദ്ധഫലമാ യുണ്ടായി. ഇന്നു്, വിയറ്റ്നാമിൽ ഏറ്റവും വെറുക്കപ്പെട്ടവർഗ്ഗം ചൈനാക്കാരാണെന്നുള്ളത് എനിക്ക് അത്ഭുതകരമായ അറിവാ യിരുന്നു.