മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്നു പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ (ജനനം: 1938, മരണം: മേയ് 2, 2018). കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലുടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.. അപസർപ്പകനോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഇവയിൽ ഏറെയും പുസ്തകരൂപത്തിൽ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.മുന്നൂറോളം നോവലുകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. പല കൃതികൾക്കും റീപ്രിന്റ് ഉണ്ടായിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേയ്ക്ക് പല നോവലുകളും തർജ്ജമ ചെയ്തിട്ടുണ്ട്. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.