ശ്രീ കോട്ടയം പുഷ്പനാഥ് എഴുതിയ ആനുകാലിക പ്രസക്തമായ നോവൽ "ഹോട്ടൽ സൈക്കോ' പ്രസിദ്ധീകരിച്ചത് 1975 ലാണ്.ചില മരുന്ന് ഉൽപ്പാദന കമ്പനികൾ അനധികൃതമായി സർക്കാരിന്റെ അനുവാദമില്ലാതെ മരുന്നുകൾ നിർമ്മിച്ചു സമൂഹത്തിൽ പരീക്ഷണങ്ങൾ നടത്തുന്നു. മയക്കുമരുന്നുകളുടെയും അതുപോലെ മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗവും വ്യാപിക്കുന്നു.ഇവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് കേരളത്തിലെ ഒരു പഴയ ആഡംബര ഹോട്ടലിനെ ചുറ്റിപ്പറ്റിയാണ്.ഈ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ പലരുംഅപ്രത്യക്ഷമാകുന്നതോടെ ഡിറ്റക്ടീവ് പുഷ്പരാജ് കേസ് അന്വേഷണം ഏറ്റെടുക്കുന്നു.വയനക്കാരേ ത്രില്ല് അടിപ്പിക്കുന്ന ആഖ്യാനം . കോട്ടയം പുഷ്പനാഥിന്റെ നോവലുകളിലെ പ്രമേയം ഇന്നും പ്രാധാന്യമർഹിക്കുന്നു എന്നതിൽ തർക്കമില്ലായെന്ന് “ഹോട്ടൽ സൈക്കോ' വരച്ചു കാട്ടുന്നു.