മലയാളകവിയും അഭിനേതാവുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്കരണതന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. [അവലംബം ആവശ്യമാണ്] മലയാളകവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു. 1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു.[1] ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജ് (ആദ്യ രണ്ട് വർഷം), എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി -------"ഗസൽ" - സംഗീതാത്മകമായ കാവ്യബോധ്യങ്ങള്‍ക്ക് ഉദാത്തമായ ഒരുദാഹരണമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗസല്‍. മലയാള കവിതയുടെ നിത്യ യവ്വനമായി തുടരുന്ന കവിതകളുടെ സമാഹാരം.