മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ് കെ.ആർ . മീര. 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും. ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം, 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പുരസ്കാരങ്ങളും അംഗീകാരങ്ങളും 1998: പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടി (പി.യു.സി.എൽ.)അവാർഡ് ഫോർ ജേർണലിസം 1998: ചൊവ്വര പരമേശ്വരൻ അവാർഡ് 2001: കുട്ടികളുടെ അവകാശങ്ങൾക്കുള്ള ദീപാലയ ദേശീയ ജേണലിസം അവാർഡ് 2004: ലളിതാംബിക സാഹിത്യ അവാർഡ് 2004: ഗീതാ ഹിരണ്യൻ എൻഡോവ്മെൻറ് അവാർഡ് , കേരള സാഹിത്യ അക്കാദമി - ഒാർമ്മയുടെ ഞരമ്പ് 2004: അങ്കണം സാഹിത്യ അവാർഡ് - ഒാർമ്മയുടെ ഞരമ്പ് 2006: കേരള വർമ്മ കഥാ പുരസ്കാരം - ഓർമ്മയുടെ ഞരമ്പ് 2006: ഇ.വി കൃഷ്ണപ്പിള്ള സ്മാരക സാഹിത്യ അവാർഡ് - മോഹമഞ്ഞ് 2006: തോപ്പിൾ രവി സ്മാരക സാഹിത്യ അവാർഡ് - കരിനീല 2009: കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2009 - ചെറുകഥ - ആവേ മരിയ 2013: ഓടക്കുഴൽ പുരസ്കാരം - ആരാച്ചാർ 2013:കേരള സാഹിത്യ അക്കാദമി പുരസ്കാരം -നോവൽ - ആരാച്ചാർ 2014: വയലാർ സാഹിത്യ പുരസ്കാരം - ആരാച്ചാർ 2015: ഒമാൻ കേരള സാഹിത്യ പുരസ്കാരം 2015: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015) - ആരാച്ചാർ 2016: ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി സമ്മാനത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്തു - ഹാംഗ് വുമൺ (ജെ. ദേവിക വിവർത്തനം ചെയ്തത്) 2016: വനിതാരത്നം പുരസ്കാരം (കേരള സർക്കാർ 2018: മുട്ടത്തുവർക്കി പുരസ്കാരം - ആരാച്ചാർ 2020: വി.വി.കെ അവാർഡ് - ആരാച്ചാർ. "ഘാതകൻ" എന്ന ഈ നോവലിൽ, ധനത്തോടും അധികാരത്തോടുമുള്ള ആർത്തിയും പുരുഷാധിപത്യവും എല്ലാം ചേർന്ന രാഷ്ട്ര ചരിത്രത്തിൽ സത്യവും, പെണ്ണിന്റെ സത്വവും വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഇരയും അപസർപ്പകയുമായ സത്യപ്രിയയെ കാണാം.