കേരള സാഹിത്യ അക്കാദമിയുടെ അവാർഡിന് അർഹ മായ (1963) കനപ്പെട്ട ഒരു കൃതി ജീവനും പരിണാമവും വെളിച്ചംകാണാതായിട്ട് തലമുറകൾ രണ്ടു കടന്നു. ശാസ്ത്ര സാഹിത്യത്തിന്റെ അൾത്താരയിൽ വയ്ക്കാൻ അർഹ മായ ഒരു വിലപ്പെട്ട കൃതി പുറമ്പോക്കിൽ തള്ളുന്നത് വൈജ്ഞാനികലോകത്തോടു ചെയ്യുന്ന അധർമ്മമാണ്. കാലത്തിന്റെ കൂരിരുട്ടിൽപ്പെട്ട ഈ പുസ്തകം വെളിച്ചത്തു കൊണ്ടുവരുന്നു.