നൂറ്റാണ്ടുകൾക്കു മുമ്പ് വടക്കെ മലബാറിൽ സംഭവിച്ചു എന്നു കരുതപ്പെടുന്ന കഥ. വായ്മൊഴിയായി, വരമൊഴി യായി. നെൽവയലേലകളിലെ ഗാനമായും, കാവുകളിലും കളരികളിലും കായലുകളിലും കുടിലുകളിലും ഗ്രാമീണ പെൺകൊടികളുടെ തളിർച്ചുണ്ടുകളിലൂടെയും ഉതിർന്നൊ ഴുകിയ നാദവീചികളാണ് ഈ ശോകകഥക്കാധാരം.