മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (M Mukundan) (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. എം. മുകുന്ദൻ എഴുതിയ ഒരു മലയാളം നോവലാണ് ദൈവത്തിന്റെ വികൃതികൾ. ഈ കൃതിക്ക് 1992-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. ലെനിൻ രാജേന്ദ്രനുമായി ചേർന്ന് എം. മുകുന്ദൻ ഈ കഥയെ ആസ്പദമാക്കി എഴുതിയ തിരക്കഥ ഇതേ പേരിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.