ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് ജ്വലിച്ചുയര്‍ന്ന നക്സല്പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ കനുസന്യാലിന്റെ ജീവിതകഥ. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്നു വേര്‍പിരിഞ്ഞ് തങ്ങളുടേതായ പ്രത്യയശാസ്ത്രത്തില്‍ ചലിച്ച നക്സല്‍ പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളുടെ വിശദാംശങ്ങള്‍ ഈ പുസ്തകം പങ്കുവയ്ക്കുന്നു.കനുസന്യാലിന്റെ ജീവിതം വിവരിക്കുന്ന ഒരേയൊരു ആധികാരിക ജീവചരിത്രമാണിത്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു വിവരിക്കുന്ന അവസാന അദ്ധ്യായമൊഴികെ ഈ കൃതിയുടെ ഉള്ളടക്കം അദ്ദേഹം നേരില്‍ വായിച്ച് അംഗീകാരം നല്‍കിയിട്ടുണ്ട് എന്നതാണ് ഈ ജീവിതകഥയുടെ മുഖ്യസവിശേഷത.