മാതൃഭൂമിയെ ചവിട്ടടിയിലാക്കാൻ ശ്രമിച്ച സാമ്രാജ്യത്വ ഭീമനെതിരെ പൊരുതിയ കുഞ്ഞാലിമരക്കാർമാർ ഉജ്ജ്വല മായ ഒരു അധ്യായമാണ് നമ്മുടെ സമരചരിത്രത്തിൽ എഴുതിച്ചേർത്തത്. ജന്മനാടിന്റെ സുരക്ഷയ്ക്ക്, സ്വരാജ്യ ത്തിന്റെ സ്വാതന്ത്ര്യത്തിന് പ്രഥമപരിഗണന നല്കിയ കുഞ്ഞാലിമാർ ഭാരതത്തിന്റെ തന്നെ നാവിക ചരിത ത്തിലെയും വിരസ്മരണയുടെ ഏടാണ്. കോഴിക്കോടു സാമൂതിരിയുടെ നാവിക മേധാവികളായിരുന്ന കുഞ്ഞാലി ഒന്നാമൻ മുതൽ നാലാമൻ വരെയുള്ളവരാണ് ഈ പുസ്തകത്തിലെ നായകന്മാർ. ഭാരതത്തിലെത്തിയ ആദ്യ യുറോപ്യൻ ശക്തിയായ പോർത്തുഗീസുകാരുടെ അധിനി വേശത്തിന്റെയും വാഴ്ചയുടെയും തകർച്ചയുടെയും നാൾവഴികൾ കുടി ഇതിൽ വിശദമാക്കപ്പെടുന്നു. പോർത്തുഗീസുകാരും കുഞ്ഞാലിമാരും തമ്മിൽ ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന നാവികയുദ്ധങ്ങൾ, കൊളോ ണിയൽ മേൽക്കോയ്മയ്ക്കു നേരെ കേരള ജനത നീട്ടി പിടിച്ച ചുണ്ടുവിരലായിരുന്നു; അറബിക്കടലിലും ഇന്ത്യാ സമുദ്രത്തിലും തുഴവേഗം ഉയർത്തിയ കൊടുങ്കാറ്റായി രുന്നു. ശത്രുവിന്റെ യുദ്ധതന്ത്രങ്ങളും ആൾബലവും പടക്കോപ്പുകളുമെല്ലാം മുട്ടുകുത്തിയ ആ ഇതിഹാസ പുരുഷന്മാരുടെ സാഹസികജീവിതത്തിന്റെ അനശ്വര ഗാഥയാണ് ഈ താളുകളിൽ.