ആനന്ദിന്റെ കഥകൾ, എം.ടിയുടെ നാലുകെട്ട്, ഉണ്ണായിവാരിയരുടെ നളചരിതത്തിലെ ആത്മഗതങ്ങൾ, രവീന്ദ്രന്റെ യാത്രാനുഭവങ്ങൾ സൃഷ്ടിക്കുന്ന ലോകം, പി.പി. രാമചന്ദ്രന്റെ കാവ്യലോകം, ഭരത് മുരളിയുടെ അഭിനയത്തിലെ സവിശേഷത, ഇരയിമ്മൻ തമ്പിയുടെ കാവ്യങ്ങൾ, മാധവിക്കുട്ടിയുടെ എന്റെ കഥ എന്നിങ്ങനെ മലയാളത്തിൽ തനതു വ്യക്തിത്വം പുലർത്തുന്ന ചില കലാ-സാഹിത്യ വിഷയങ്ങളെ മുൻനിർത്തിയുള്ള ലേഖനങ്ങൾ, കെ.സി. നാരായണന്റെ ഏറ്റവും പുതിയ പുസ്തകം.