ട്രാൻസിൽവാനിയ, കാർപാത്യൻ മലനിരകൾ എന്നിവിടങ്ങളിലെ മനുഷ്യരുടെ മനസ്സിൽ പരമ്പരാഗതമായി കടന്നുകൂടിയ അന്ധവിശ്വാസങ്ങളുടെയും ഭയപ്പെടുത്തുന്ന ഡ്രാക്കുള പ്രഭുവെന്ന ഭീകര മനുഷ്യന്റെ രഹസ്യത്തിന്റെയും ചുരുളഴിയിക്കുവാൻ ഡിറ്റക്ടീവ് മാർക്സിൻ ഡ്രാക്കുള കോട്ടയിലേക്ക് പോകുന്നതാണ് കഥയുടെ പശ്ചാത്തലം. ആകാംക്ഷയും നിഗൂഢതകളും നിറഞ്ഞ കഥാസന്ദർഭങ്ങൾ, ട്രാൻസിൽവാനിയ, കാർ പാത്യൻ മലനിരകൾ എന്നിവയിലൂടെ ഒരു സാഹസിക സഞ്ചാരമാണ് കഥാക്യത്തു ഈ നോവലിലൂടെ അനുഭവേദ്യമാക്കുന്നത്. ഹൊറർ നോവലിന്റെ ഭീകരതയും നോവലിന്റെ നാടകീയതയും കൂട്ടിയിണക്കി വായനക്കാരെ പുതിയ ഒരു തലത്തിലേക്ക് എത്തിക്കുവാൻ എഴുത്തുകാരനു കഴിഞ്ഞു എന്നതാണ് വസ്തുത. നോവൽ പ്രസിദ്ധീകരിച്ച് നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഡിറ്റക്ടീവ് പുന:പ്രസിദ്ധീകരിക്കുമ്പോൾ അതേ ഭീകരത വായനക്കാരന്റെ മനസ്സിൽ നിലനിർത്തുവാൻ കഥാകൃത്തിനു സാധിക്കുന്നു.