മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്നു പുഷ്പനാഥൻ പിള്ള അഥവാ സി ജി സക്കറിയ. കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലുടെയാണ് ഇദ്ദേഹം അറിയപ്പെടുന്നത്.. അപസർപ്പകനോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഇവയിൽ ഏറെയും പുസ്തകരൂപത്തിൽ പുറത്തു വന്നവയാണെങ്കിലും ചിലതെല്ലാം വാരികകളിൽ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ഒരു സ്വകാര്യ കുറ്റാന്വേഷകനായ ഡിറ്റക്റ്റീവ് മാർക്സിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഇദ്ദേഹത്തിന്റെ മിക്ക കൃതികളും രചിച്ചിട്ടുള്ളത്. 2018 മേയ് 2 നു ബുധനാഴ്ച വാർധക്യസഹജമായ രോഗങ്ങളാൽ കോട്ടയത്തെ സ്വവസതിയിൽ വച്ച് അന്തരിച്ചുമലയാള കുറ്റാന്വേഷണ സാഹിത്യത്തിലെ പകരം വയ്ക്കാനില്ലാത്ത കുലപതിയുടെ പ്രശസ്ത കൃതി"ഡയൽ 00003 ".