നമ്മൾ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു. നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ രചിക്കപ്പെട്ടതാന് ഈ പുസ്തകം. സര്‍പ്പസുന്ദരിയും അധോലോകരാജാവായ അബു സലിമിന്റെ കാമുകിയുമായ മോണിക്ക ബേഡി, ജവഹര്‍ലാല്‍ നെഹ്റുവിനെ ചോദ്യംചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, പാപ്പാമണി, കരിം ലാലയെയും, ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളില്‍ നിയന്ത്രിച്ച ജെനബായ്എന്നിങ്ങനെ മുംബൈ അധോലോകത്തില്‍ റാണിമാരായി വിലസിയ സ്ത്രീകളുടെ ജീവിതകഥകള്‍.