നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ . 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായിപഴയകാല ഓർമ്മകളിലൂടെ ചെറിയൊരു സഞ്ചാരം അതാണ് എം.ടി. വാസുദേവൻ നായർ മുത്തശ്ശിമാരുടെ രാത്രി യിലൂടെ നമ്മളോട് പറയുന്നത്. അയവിറക്കിയ ഓർമ്മകളോരോന്നിനും ഓരോ ചെറുകഥയുടെ ഭംഗി. മുത്തശ്ശിമാരുടെ രാത്രി, കാശ്, കഞ്ഞി, കുപ്പായം, പുസ്തകം വായിച്ച് വേദന മായ്ച്ചുകിടന്ന കുട്ടി, വായനയുടെ വിളക്കുമാടങ്ങൾ എന്നിങ്ങനെ ആറ് അദ്ധ്യായങ്ങൾ ആണ് ഉള്ളത്.