മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ് കെ.ആർ . മീര. 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. 1993 മുതൽ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും. ആരാച്ചാർ എന്ന ഇവരുടെ നോവൽ മാധ്യമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം, 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. "നേത്രോന്മീലനം" എന്ന നോവലിൽ സ്നേഹമാണ് കാഴ്ചയുടെ നിയമമെന്ന് പറയുന്നു. പുരുഷന് തന്നിലേക്ക് തന്നെ കാഴ്ച നൽകുന്ന സ്ത്രീജന്മത്തിന് വാക്കുകൾ കൊണ്ട് ഒരു സ്മാരകം.