മിഥിലയിൽ രാജകുമാരിയായും കോസലരാജകുമാരന്റെ പ്രിയസഖിയായും വനാന്തരങ്ങളിൽ തപസ്വിനിയായും ലങ്കാപുരിയിൽ ആത്മജ്വാല പടർത്തുന്ന സതീരത്നമായും സീതയെന്ന വൈദേഹിയെ നമുക്ക് കാണാം. മനുഷ്യർ തമ്മിൽ ഉടലെടുക്കുന്ന ധർമസന്ദേഹങ്ങളും, ഒരു സ്ത്രീയുടെ നിസ്സഹായതയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പും, അതിസൂക്ഷ്മമായി ആഖ്യാനം ചെയ്യപ്പെട്ടതാണ് “ഞാൻ വൈദേഹി. അക്കാലഘട്ടത്തിലെ കുടുംബ വ്യവസ്ഥയും സാമൂഹിക ബന്ധങ്ങളും ഭരണക്രമവുമടക്കമുള്ള വിഷയങ്ങൾ സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് വിചാരണ ചെയ്യപ്പെടുകയാണിവിടെ. സീതയുടെ ആത്മസംഘർഷങ്ങൾ ഉയർത്തുന്ന ചോദ്യശരങ്ങൾ വർത്തമാനകാലത്തും ഏറെ പ്രസക്തമാകുന്നു.