ദക്ഷിണേന്ത്യയിലെ പ്രമുഖ കവിയും നോവലിസ്റ്റുമാണു ടി.പി. രാജീവൻ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻ മലയാളകാവ്യഭാഷക്ക് പുത്തൻ ഉണർവ്വ് നൽകി. ആധുനികതയുടെ വിച്ഛേദം സമർത്ഥമായി പ്രകടിപ്പിച്ച കവിയാണു രാജീവൻ.1959-ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛൻറെ നാടായ പാലേരിയിലുമായിരുന്നു ബാല്യം. അതു പിന്നീട് വന്ന പുതുകവികൾക്ക് വലിയ പ്രചോദനമായി. മലയാളത്തിലെ ആഗോളകവിതയെ കണ്ടെത്തി അവതരിപ്പിക്കുന്നതിലും കവിയുടെ ശ്രദ്ധ എടുത്തു പറയേണ്ടതാണു.അരനൂറ്റാണ്ടിനുമുമ്പ് കേരളത്തിലെ ഒരു കുഗ്രാമത്തിൽ നടന്ന കൊല പാതകത്തെക്കുറിച്ച് ആധുനികകാലത്ത് നടത്തുന്ന ഭാവനാത്മകമായ അന്വേഷണമാണ്. ഈ നോവൽ. പതിവ് കുറ്റാന്വേഷണകൃതിക ളിൽനിന്ന് വേറിട്ട രൂപമുള്ള കൃതി, പഴയകാല മാനവിക-സാമൂഹിക മനോവ്യാപാരങ്ങൾക്ക് പുനരാഖ്യാനം നൽകുന്നതാണ്. സമ്പത്തും പ്രമാണിത്തവും അതില്ലാത്ത ജീവിതങ്ങൾക്ക് എപ്രകാരം വിനയാകു ന്നുവെന്നതും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു