തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുനില്‍ പരമേശ്വരന്‍ (കാന്തല്ലൂര്‍ സ്വാമി). പകയുടെ ഗന്ധകം നിറച്ച മനസ്സുമായി സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് സ്വന്തം മണ്ണും കുലവും നശിപ്പിച്ചവർക്ക് ഒപ്പം നിന്ന് അവരുടെ ശത്രുവിനെ ഉന്മൂലനാശം നടത്താനെന്ന വ്യാജേന കിടപ്പാടവും അന്നവും കൊടുത്തവർ യുദ്ധക്കളത്തിൽ നുറുങ്ങിവീഴുന്നതുകണ്ട് ആത്മനിർവൃതിയോടെ നിന്ന ധീരയോദ്ധാവ്, ഗാന്ധാരത്തിലെ സൗബലൻ എന്ന ശകുനി... മഹാഭാരത യുദ്ധത്തിന്റെ ഏടുകളിൽ നിന്ന് അടർത്തിയെടുത്ത് കഠിന തപസ്സ് കൊണ്ട് പതിമൂന്ന് ദിവസത്തെ കഠിനപ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത കൃതി. ശകുനി. ഇതുവരെ നിങ്ങൾ അറിയാത്തത്. ഇതുവരെ നിങ്ങൾ കേൾക്കാത്തത്.