കൊടുങ്കാടിന്റെ ഏകാന്തതയിൽ രാത്രികളിലും ഉണർന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റൻ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും. ശാസ്ത്രത്തിൻറ അനന്തസാദ്ധ്യതകളും അളവില്ലാകരതയും ഒരുമിച്ച് അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞരിൽപ്പോലും ഉളവാക്കുന്ന അപൂർവമാനസികവ്യതിയാനങ്ങൾ മലയാളഭാഷയിൽ ആദ്യമായി ചിത്രീകരിച്ച കൃതി. സ്നേഹിക്കുകയും അടുക്കുകയും അകാലത്ത് പിരിയുകയും ചെയ്യേണ്ടി വരുന്ന അപൂർവ ജീവിതങ്ങളുടെ സുന്ദരവും ഹൃദയഭേദകവുമായ ചിത്രം. ഭാഷയ്ക്ക് എന്നെന്നേയ്ക്കും മുതൽക്കൂട്ടായ ഒരു അമൂല്യരചന. .