കേരളം ചരിത്രത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ജൂത, സുറിയാനി,നസ്രാണി സമൂഹത്തിന്റെ ചരിത്രം തേടുന്ന കൃതി.കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാ മാർ തോമാ ക്രിസ്ത്യാനികൾ മാർത്തോമാ ക്രിസ്ത്യാനികൾ സുറിയാനി ക്രിസ്ത്യാനികളിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. മാർ തോമാ നസ്രാണികളും ക്നാനായരും. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന ക്രിസ്തുശിഷ്യനായ തോമാശ്ലീഹയാൽ സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്നവരാണ് മാർ തോമാ നസ്രാണികൾ.കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80 ശതമാനം വരുന്നവരാണ് ഇവർ. യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തിലെ വ്യാപാരമേഖലയിൽ പ്രകടമായ സ്വാധീനം ചെലുത്തിയിരുന്നഇവരിലെ പ്രമാണിമാർക്ക് രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു. തെക്കൻ-മധ്യ കേരളത്തിൽ ഗണ്യമായ ജനസംഖ്യ ഈ വിഭാഗത്തിനുണ്ട്.17-ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡച്ചുകാരാണ് ആദ്യമായി മാർ തോമാ നസ്രാണികളെ സുറിയാനി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ കൂനൻ കുരിശു സത്യത്തിനു ശേഷം 1657-65 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ സിറോ മലബാർ സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ സഭ എന്നിങ്ങനെ വിവിധ സഭകളിലായി ചിതറിക്കിടക്കുന്നു