മലയാളത്തിലെ ക്ലാസിക് നോവലായ ഭ്രഷ്ട് കാലാതീതമായി നിലനിൽക്കുന്ന രചനയാണ്. ഒരു കാലഘട്ടത്തിന്റെ നമ്പൂതിരി ഇല്ലങ്ങളെ പിടിച്ചു കുലുക്കിയ ണപോരാട്ടത്തിന്റെ കഥ.ഞാനിന്ന് കുലസ്ത്രീയല്ല. സ്ത്രീ തന്നെയല്ല. നിങ്ങളുടെ ഭാഷയിൽ 'സാധനം' പത്ത് വയസ്സു മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചു പറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ സ്തംഭിക്കുന്നു. ഗുരു, പിതാവ്, സഹോദരൻ, അമ്മാവൻ എന്നിങ്ങനെ വലിയ ഒരു നിരയാണ് പ്രാപ്തിക്കുട്ടിയോടൊപ്പം ഭ്രഷ്ട് കല്പിക്കപ്പെടുന്നത്. കാലാന്തരത്തിലും ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി. മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ.