കേരളത്തിലെ ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു ആലപ്പാട്ട് ശ്രീധരമേനോൻ എന്ന പ്രൊഫ. എ. ശ്രീധരമേനോൻ. 2009-ൽ അദ്ദേഹത്തിന് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചു.1997-ൽ അന്നത്തെ കേരളാ സർക്കാരിന്റെ നിർദ്ദേശമേറ്റെടുത്ത് കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും സർക്കാരുമായി പിന്നീടുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പുസ്തകം ഡി.സി. ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. കേരള സംസ്ഥാന ഗസറ്റിയേഴ്സ് എഡിറ്റർ, കേരളാ സർവ്വകലാശാലാ രജിസ്ട്രാർ തുടങ്ങിയ ഔദ്യോഗിക പദവികൾ വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട് . ചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാലഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം, സിന്ധുനദീതട സംസ്‌കാരം, വേദകാലഘട്ടം, ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹികജീവിതം, സംസ്‌കാരം, വിദേശികളുടെ വരവ്, ജനമുന്നേറ്റങ്ങൾ, സ്വാതന്ത്രസമരം, സാംസ്‌കാരിക നവോത്ഥാനം, സ്വാതന്ത്രപ്രാപ്തി തുടങ്ങി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെ വരെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.