ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രസംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആളാണ് ജോൺ എബ്രഹാം -ഓഗസ്റ്റ് 11, 1937 - മേയ് 31, 1987.- തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിലും ശോഭിച്ച ജോൺ തന്റെ സിനിമകളിലെ വ്യത്യസ്തത ജീവിതത്തിലും പുലർത്തിവന്നു. ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റ്റെ തുടക്കക്കാരനായിരുന്ന ജോൺ എബ്രഹാം വളരെ കുറച്ച് ചിത്രങ്ങളേ ചെയ്തിട്ടുള്ളുവെങ്കിലും അവയെല്ലാം ശ്രദ്ധ നേടുകയുണ്ടായി.നിരവധി ചെറുകഥകൾ ജോൺ രചിച്ചിട്ടുണ്ട്. "കോട്ടയത്ത് എത്ര മത്തായിമാർ" എന്നത് പ്രശസ്തമായ ഒരു കഥയാണ്. അദ്ദേഹത്തിന്റെ കഥകൾ നേർച്ചക്കോഴി(1986), ജോൺ എബ്രഹാം കഥകൾ(1993) എന്നീ പേരുകളിൽ പുറത്തിറങ്ങിയിട്ടുണ്ട്.ജോണ്‍ ജീവിതംകൊണ്ടാണ്, കലയെക്കൊണ്ടെന്നതിനെക്കാളേറെ, ആത്മാവിഷ്‌കരണം നടത്തിയത്. കല പ്രധാനമായും ജോണിനു ജീവിക്കാനൊരു ഊര്‍ജ്ജം മാത്രമായിരുന്നു. ജോണ്‍ കലയുടെ പ്രാക്ടീഷണര്‍ എന്നതിനെക്കാളേറെ, കലയുടെ പ്രോപ്പഗാന്‍ഡിസ്റ്റ് ആയിരുന്നു. സ്രഷ്ടാവ് എന്നതിലേറെ പ്രചാരകനായിരുന്നു; നല്ല സിനിമയുടെ സഞ്ചരിക്കുന്ന പ്രചാരകന്‍. നല്ല കഥയുടെയും കവിതയുടെയും നോവലിന്റെയും സഞ്ചരിക്കുന്ന പ്രചാരകന്‍ അതായിരുന്നു ജോൺ .