ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ്ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്.വാക്കുകളെ നക്ഷത്രങ്ങളാക്കി കഥകളെഴുതുന്ന ടി. പത്മനാഭൻ ഈ കാലഘട്ടത്തിലെ ഒരു ജീനിയ സ്റ്റാണ്. ഈ എഴുത്തുകാരന്റെ കലാശില്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരികസത്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. പൂച്ചക്കുട്ടികളുടെ വീട്, പാനിപ്പറ്റിലെ യുദ്ധം, ഭോലാറാം. അത്രയൊന്നും പ്രധാനമല്ലാത്ത ചില കാര്യങ്ങളെക്കുറിച്ച്, മൃത്യു, പൂച്ചക്കുട്ടികളുടെ വീട് 2, ഒരു പൂക്കാലത്തിനുവേണ്ടി, ഒരു ഇടവേളയുടെ അറുതി, ഗുരുസ്മരണ. നളിനകാന്തിമനുഷ്യാവസ്ഥയുടെ അഭിജാതമായ അനുഭൂതി പകരുന്ന പത്ത് കഥകളുടെ സമാഹാരം.