നിയന്ത്രണങ്ങളേതുമില്ലാത്ത കാമത്തിന്റെ വിചിത്രവും ദുരൂഹവും മാരകവുമായ പ്രയോഗങ്ങളിലൂടെ സ്ത്രീ എന്ന വാക്കിനെ സ്വാതന്ത്ര്യത്തിന്റെ അനശ്വരമുദ്രയാക്കിമാറ്റുന്ന കദീത്തുവും കുഞ്ഞിപ്പാറുവും. മനുഷ്യകുലത്തിന്റെ എക്കാലവുമൊടുങ്ങാത്ത അന്വേഷണവുമായി പാഴിയങ്ങാടിയിലെത്തി ജനിമൃതി സമസ്യയുടെ പൊരുൾ തേടിയലയുന്ന സാറ, കുഞ്ഞൊഴുക്കിൻചാലിലെ പോത്തുചാപ്പയിൽ അയവെട്ടുന്നതോടൊപ്പം മരണനിമിഷങ്ങൾ എണ്ണിക്കുറയ്ക്കുന്ന പോത്തുകൾക്കിടയിൽ ഉത്തരമില്ലാത്തൊരു ചോദ്യം മാത്രമായി ഇറച്ചിവെട്ടുകാരൻ അയമു, വയറ്റത്തടിച്ചു പാടിയ തെരുവു ബാലിക എന്ന പുസ്തകത്തിലൂടെ പെൺമയെ അടയാളപ്പെടുത്തി എങ്ങോ മറഞ്ഞുനിൽക്കുന്ന എസ്, എം. ഫാത്തിമ സുലേഖ, പിന്നെ അമീർ, ഉമ്മറുട്ടി, ഔക്കർ, ഗംഗ, അബൂ ജഹൽ, കുഞ്ഞാപ്പു, കാർത്തു പ്രണയവും ഉന്മാദവും രതിയും കൂടിച്ചേർന്ന് ജീവിതത്തിന്റെയും മരണത്തിന്റെയും കുത്തൊഴുക്കായി മാറുന്ന രചന. താഹ മാടായിയുടെ ഏറ്റവും പുതിയ നോവൽ.