ഒരു പ്രമുഖ മലയാള കഥാകൃത്താണ് വൈശാഖൻ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്ന എം.കെ.ഗോപിനാഥൻ നായർ. 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കമുള്ളവിവിധ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്റർ . നാല് ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത് വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു.മലയാളകഥ അതിന്റെ പ്രസാദാത്മകത്വത്തെ വീണ്ടെടുക്കുന്നത് വൈശാഖന്റ്റെ കഥകളിലൂടെയാണ്. കഥയുടെ പാരമ്പര്യത്ത വൈശാഖനിലെ കഥാകൃത്ത് നവീകരിച്ചപ്പോൾ അത് എക്കാലത്തെയും മികച്ച ജീവിതാഖ്യാനങ്ങളായി മാറുകയായിരുന്നു. കാലത്തിന്റെ തകിടംമറിച്ചിലുകൾക്കിടയിലും വൈശാഖന്റെ കഥകൾ ശിരസ്സുയർ ത്തിപ്പിടിച്ചു നില്ക്കുന്നതിന്റെ രഹസ്യം അത് ജീവിതത്തിന്റെ അഭി ജാതമായ അനുഭവങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കുന്നു. എന്നതുകൊണ്ടുകൂടിയാണ്. വൈശാഖന്റെ 35 കഥകളുടെ സമാഹാരം സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിക്കുന്നു.