സാറ ജോസഫ് 1946 - ൽ തൃശൂർ ജില്ലയിൽ കുര്യച്ചിറയിൽ ജനിച്ചു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തകയാണ്. കേരള സാഹിത്യ അക്കാദമി മെമ്പറുമായിരുന്നു. അലാഹയുടെ പെണ്മക്കൾ എന്ന നോവലിന് നിരവധി പുരസ്ക്കാരങ്ങൾ കിട്ടിയിട്ടുണ്ട്. ബൈബിൾ പഴയ നിയമത്തിലെ യോനയുടെയും, സാറായിയുടെയും കഥകൾ വീണ്ടുമൊരു വായനക്ക് വിധേയമാക്കുന്ന രണ്ടു നോവലുകളാണ് ഈ പുസ്തകത്തിൽ.