മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സാറാ ജോസഫ്. 1946 ഫെബ്രുവരി 10-ന് തൃശൂർ ജില്ലയിലെ കുരിയച്ചിറയിൽ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനിച്ചു. സ്കൂൾ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ്, മലയാളത്തിൽ ബി.എയും എം.എയും പൂർത്തിയാക്കിയ ശേഷം കൊളീജിയറ്റ് സർവീസിൽ പ്രവേശിച്ചു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സാറാ ജോസഫ്, സ്ത്രീകൾക്കായുള്ള 'മാനുഷി' എന്ന സംഘടനയുടെ സ്ഥാപകയാണ്. ഇപ്പോൾ തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ താമസിക്കുന്നു. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരം സാറാജോസഫിനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് (2001,ആലാഹയുടെ പെൺമക്കൾ) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2003, ആലാഹയുടെ പെൺമക്കൾ) വയലാർ അവാർഡ് (2004, ആലാഹയുടെ പെൺമക്കൾ) ചെറുകാട് അവാർഡ് (ആലാഹയുടെ പെൺമക്കൾ) ഒ.ചന്തുമേനോൻ അവാർഡ് (മറ്റാത്തി) മുട്ടത്തു വർക്കി അവാർഡ് - (2011, പാപത്തറ[4]) അരങ്ങ് അവാർഡ്(അബുദാബി) ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം (2011) കഥ അവാർഡ്(ന്യൂഡൽഹി) പത്മപ്രഭാ പുരസ്കാരം (2012) തേജോമയം, ഷെൽട്ടർ എന്നീ രണ്ടു രചനകളാണ് "തേജോമയം" എന്ന ഈ പുസ്തകത്തിൽ.