ശ്രദ്ധേയനായ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തും പത്ര പ്രവർത്തകനുമാണ് ജി.ആർ. ഇന്ദുഗോപൻ. കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗൽ എന്ന സ്ഥലത്ത് 1974 ഏപ്രിൽ 19-ന് ജനിച്ചു. അച്ഛൻ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. മലയാള മനോരമയിൽ ചീഫ് സബ് എഡിറ്റർ ആയി ജോലി നോക്കുന്നു. ഒറ്റക്കയ്യൻ, ചിതറിയവർ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് എന്ന സിനിമയുടെ സംഭാഷണമെഴുതി. ഒറ്റക്കയ്യൻ സംവിധാനവും നിർവ്വഹിച്ചു. പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ:- കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് (2012)[1] കുങ്കുമം കഥ അവാർഡ് അബുദാബി ശക്തി അവാർഡ് (കൊടിയടയാളം) കുങ്കുമം നോവൽ അവാർഡ് (1997 - ഭൂമിശ്മശാനം) തീരബന്ധു അവാർഡ് (മണൽജീവികൾ) ആശാൻ പ്രൈസ് (മുതലലായനി-100% മുതല) മികച്ച നവാഗതസംവിധായകനുള്ള ജെസി ഫൌണ്ടേഷൻ പുരസ്കാരം (ഒറ്റക്കയ്യൻ) നൂറനാട് ഹനീഫ് നോവൽ പുരസ്കാരം 2018 (പടിഞ്ഞാറെ കൊല്ലം ചോരക്കാലം). ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ പ്രത്യേകതയുള്ള ഒരു ചന്ദനമരത്തിനു വേണ്ടി ഉണ്ടാകുന്ന യുദ്ധത്തിന്റെ കഥയാണ് "വിലായത്ത് ബുദ്ധ".