കേരളത്തിലെ ഒരു നക്സൽ നേതാവായിരുന്നു കുന്നിക്കൽ നാരായണൻ. പശ്ചിമബംഗാളിലെ നക്സൽ ബാരിയിൽ നടന്ന സായുധവിപ്ലവത്തിന്റെ തുടർച്ച പിടിച്ച് കേരളത്തിൽ നക്സൽ പ്രസ്ഥാനത്തിന് തുടക്കമിട്ടപ്പോൾ അതിനു നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ഇദ്ദേഹം. 1968-ൽ കേരളത്തിൽ നടന്ന ആദ്യത്തെ നക്സൽ ആക്ഷനായ തലശ്ശേരി - പുൽപ്പള്ളി ആക്രമണത്തിന് നേതൃത്വം നൽകാൻ ഇദ്ദേഹമുണ്ടായിരുന്നു.നക്സൽ നേതാവായിരുന്ന മന്ദാകിനി നാരായണനെ വിവാഹം കഴിച്ചു. കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന് പിന്നീട് നേതൃത്വം നൽകിയ കെ. അജിത മകളാണ് ..കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ മുൻകാല നേതാക്കളിൽ പ്രമുഖയും പ്രമുഖ സാമൂഹിക, സ്ത്രീസംരക്ഷണ പ്രവർത്തകയുമാണ് അജിത. അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ്. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ ലഭിച്ചുകമ്മ്യൂണിസ്റ്റ് ആദര്‍ശലക്ഷ്യത്തിന് യുവത്വത്തിന്റെ തേജസ്സും ഉന്മേഷവും പകര്‍ന്ന്, ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ധീരോദാത്ത മായ ഒരദ്ധ്യായം എഴുതിച്ചേര്‍ത്ത് വിപ്ലവത്തിനുവേണ്ടി സര്‍വ്വവും ത്യജിച്ച അജിതയുടെ സംഭവബഹുലമായ ജീവിതസമരങ്ങളുടെ തീക്ഷ്ണചിത്രങ്ങളാണ് ഈ ഗ്രന്ഥത്തില്‍. അധികമൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഒരു കാലഘട്ടത്തിന്റെയും പ്രസ്ഥാനത്തിന്റെയും അനുഭവചിത്രങ്ങള്‍കൂടിയാണവ. സാമാന്യവായനക്കാര്‍ക്കും ചരിത്രകുതുകികള്‍ക്കും ഒരേപോലെ താത്പര്യമുളവാക്കുന്ന രചനാശൈലി.