ഓർമ്മകൾ സ്വപ്നത്തെക്കാൾ മനോഹരമാണെന്ന് ഓർമ്മ പ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകൾ അനുഭവങ്ങൾ എത്ര തീവ്രമാണെങ്കിലും സ്വപ്നത്തിലെന്ന പോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാ നിശാന്തിൽ വായിക്കാം. വെയിലിൽ മാത്രമല്ല തിയിലും വാടാത്ത നിശ്ചയദാർഢ്യവും ധീരതയും ആ എഴുത്തു കൾക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ് സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി സരളമായി അവ നമ്മോടു സംവദിക്കുന്നു.