ഭാവനയിലൂടെ ചരിത്രത്തെ പുനഃസൃഷ്ടിക്കുന്ന ഒ.വി. വിജയൻ ജാതീയതയെ പുതിയൊരു കാഴ്ചപ്പാടിൽ സമീപിക്കുന്നു. ജാതി കൾക്കിടയിലുള്ള അതിസൂക്ഷ്മമായ വ്യത്യാസങ്ങളെയും വൈരു ദ്ധ്യങ്ങളെയും മൂന്നു ഘട്ടത്തിലൂടെ ബ്രാഹ്മണ്യം നേടാനുള്ള തീവ്രശ്രമം, അതു നേടിയെടുത്തപ്പോൾ തോന്നുന്ന നിഷ്പ്രയോജ നത്. കഠിനയാതനകളിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള തികഞ്ഞ അവജ്ഞ തലമുറകളിൽ അവതരിപ്പിക്കുകയാണ്. മല യാളിയുടെ ഭാവുകത്വത്തെ മാറ്റിമറിച്ച ഖസാക്കിന്റെ ഇതിഹാസം, ധർമ്മപുരാണം, ഗുരുസാഗരം മധുരം ഗായതി, പ്രവാചകന്റെ വഴി എന്നീ നോവലുകൾക്കു ശേഷമുള്ള കൃതി.