ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. 1974-ൽ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും[9] 1996-ൽ 'ഗൗരി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിരസിച്ചു[10]. 1995-ൽ കടൽഎന്നകൃതിക്കുലഭിച്ചഓടക്കുഴൽഅവാർഡുംഇദ്ദേഹംനിരസിച്ചു.കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. മലയാളകഥാലോകത്തിന്റെ മനസ്സായി ഒരു പകൽക്കിനാവ്സുനന്ദയുടെ അച്ഛൻ.