സർഗാത്മകരചനയ്ക്ക് ലഭ്യമായിട്ടുള്ള എല്ലാ അംഗീകാരങ്ങളും നേടുക യെന്ന അപൂർവ്വ സൗഭാഗ്യം ലഭിച്ച കൃതിയാണ് സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം. ഇത്രയേറെ പുരസ്കാരങ്ങളും വാഴ്ത്തലുകളും ഒരുപോലെ ലഭിച്ച നോവൽ മലയാളത്തിൽ ഏറെയില്ല. പ്രമേയത്തിലെ ന്നതുപോലെ രചനയുടെ ശില്പചാതുര്യത്തിലും ശ്രദ്ധാപൂർണ്ണനായ എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ. അതിന്റെ മഹത്തായ നിദർശ നമാണ് ഈ നോവൽ.മലയാള ആഖ്യാനപാരമ്പര്യത്തിന്റെ കാലോചിതമായ വളർച്ച അട യാളപ്പെടുത്തുന്ന മനുഷ്യന് ഒരു ആമുഖം നമ്മുടെ ക്ലാസിക് നോവൽ സങ്കല്പങ്ങളുടെ പരിപൂർണ്ണത അവകാശപ്പെടാവുന്ന കൃതികൂടിയാണ്. തച്ചനക്കര എന്ന ദേശത്തെ മനുഷ്യന്റെ കാലാതീതമായ ചരിത്രാനുഭ വങ്ങളുടെ ഭൂമികയാക്കുന്ന മനുഷ്യന് ഒരു ആമുഖം ശ്രേഷ്ഠമലയാള ത്തിന് എക്കാലവും അഭിമാനിക്കാവുന്ന രചനയാണ്.