വിനോയ് തോമസ് തന്റെ കഥകൾക്കാവശ്യമായ വിഷയങ്ങൾ ക്ലേശിച്ച് കണ്ടെത്തുന്ന എഴുത്തുകാരനല്ല. കഥാപാത്രങ്ങൾ അവരുടെ ജീവിതപരിസരങ്ങളുമായി ഇങ്ങോട്ടു വന്ന് എഴുത്തുകാരനുമായി ആത്മബന്ധം സ്ഥാപിച്ച് തങ്ങളെക്കുറിച്ച് പറയാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിന് കൈമാറിയ പ്രതീതിയാണ് ആ കഥകൾ സൃഷ്ടിക്കുന്നത്. ദൈവത്തിന്റെയോ സഹജീവികളായ മനുഷ്യരുടെയോ സവിശേഷ പരിഗണനയ്ക്കുവേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാതെ, തങ്ങളുടെ പ്രവൃത്തികളുടെ ഗുണദോഷങ്ങളെ ഉന്നതമായ മൂല്യബോധത്തിന്റെ ഉരകല്ലുപയോഗിച്ച് നിർണ്ണയിക്കുന്നതിനെക്കുറിച്ചോ ആത്മപരിശോധനയുടെ വെളിച്ചത്തിലേക്ക് സ്വയം ഇറക്കി നിർത്തുന്നതി പറ്റിയോ ആലോചിക്കുകപോലും ചെയ്യാതെ താന്താങ്ങളുടെ വ ഹാരങ്ങളുമായി ജീവിച്ചുപോവുന്നവരാണവർ. അവരുടെ എ പ്രവൃത്തിയിലെയും നന്മയെയും തിന്മയെയും സൗന്ദര്യത്തെയും വൈരൂപ്യത്തെയുംകുറിച്ച് അവരുടെ ജീവിതപരിസരങ്ങളിൽ വെ തീർപ്പ് കല്പിക്കാനാവൂ. ഈയൊരവസ്ഥയിൽ ഉൾച്ചേർന്നിരിക്കും അനൗപചാരികതയും ലാളിത്യവും അതേ സമയം നമുക്ക് നിത പരിചയമുള്ള കഥാപരിസരങ്ങളിൽനിന്നുള്ള വേറിട്ടുനില്പിന്റെ തെളിച്ചവുമെല്ലാമാണ് വിനോയുടെ കഥകളെ അനന്യമായ വായ നാനുഭവങ്ങളാക്കി മാറ്റുന്നത്. വിശദാംശങ്ങളുടെ സമൃദ്ധിയാണ് ഈ എഴുത്തുകാരന്റെ ആഖ്യാ നത്തെ വിസ്മയകരമാക്കിത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗ ത്തെയും ഇതര സാന്നിധ്യങ്ങളെയും എത്ര സൂക്ഷ്മമായാണ് ഈ കഥാകാരൻ ആവിഷ്കരിച്ചിരിക്കുന്നതെന്നു കണ്ട് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ തന്നെയും അത്ഭുതപ്പെടുമെന്നാണ് ഞാൻ കരുതു ന്നത്. അനുഭവങ്ങളല്ല ഏത് അനുഭവത്തിന്റെയും സൂക്ഷ്മാംശങ്ങളെ നെഞ്ചോട് ചേർത്തുവെക്കാനും ഓർമ്മയിൽ കാത്തുസൂക്ഷിക്കാനുമുള്ള കഴിവാണ് എഴുത്തുകാരന്റെ എഴുത്തുകാരിയുടെ ഏറ്റവും വലിയ സമ്പത്ത്. ആ സമ്പത്ത് വേണ്ടതിലേറെയുണ്ട് വിനോയ് തോമസിന്.